ഷാര്‍ജ: ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മിയാവോ രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. സബരി മുത്തു, ഫാ.ജോസ് വട്ടുകുളത്തില്‍, ഫാ. റെജി മനക്കലേത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു .
ലദീഞ്ഞും, വിശുദ്ധ കുര്‍ബാനയുടെ വാഴ്വും ഫാദര്‍ ജോസ് വട്ടുകുളത്തിന്റെ കാര്‍മികത്വത്തില്‍ നടന്നു.

നാലായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. തിരുനാള്‍ കുര്‍ബാനയില്‍ പങ്കെടുത്തു. എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ഇടവകയിലെ സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെയും, മലയാളം പാരിഷ് കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.