കൈതോലപ്പായയിലെ പണക്കടത്ത്: പ്രാഥമിക അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി

കൈതോലപ്പായയിലെ പണക്കടത്ത്: പ്രാഥമിക അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കൈതോലപ്പായയില്‍ 2.35 കോടി രൂപ ഉന്നത സിപിഎം നേതാവ് കടത്തിയെന്ന ആരോപണത്തിന്റെ പ്രാഥമിക അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹേബ് നിര്‍ദേശം നല്‍കി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മൊഴി നല്‍കാനായി ശക്തിധരനോട് ഈ മാസം അഞ്ചിന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ശക്തിധരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബെന്നി ബെഹനാന്‍ എംപിയില്‍ നിന്നും മൊഴിയെടുക്കും.

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരനാണ് കൈതോലപ്പായയുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിവാദം കേരളത്തില്‍ ചര്‍ച്ചാ വിഷയമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ജി.ശക്തിധരന്റെ കുടുംബാംഗങ്ങള്‍ക്കും സൈബര്‍ ആക്രമണം വരെ ഉണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.