പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് ലഭിച്ചു; 15 ദിവസത്തിനകം നീലേശ്വരം ക്യാമ്പസസില്‍ ചുമതലയേല്‍ക്കണം

പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് ലഭിച്ചു; 15 ദിവസത്തിനകം നീലേശ്വരം ക്യാമ്പസസില്‍ ചുമതലയേല്‍ക്കണം

കണ്ണൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് ലഭിച്ചു. 15 ദിവസത്തിനകം കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസസില്‍ ചുമതലയേല്‍ക്കണമെന്നാണ് അറിയിപ്പ് ലഭിച്ചത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലാണ് നിയമന ഉത്തരവ് നല്‍കിയത്.

നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അനുകൂല വിധി നല്‍കിയത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോടെ നിയമനത്തിന് തടസമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വകലാശാല സ്റ്റാന്‍ഡിങ് കോണ്‍സല്‍ നേരത്തേ സിന്‍ഡിക്കേറ്റിന് നിയമോപദേശം നല്‍കിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.