തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടക്കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് വിശാഖ് കീഴടങ്ങി. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന വിശാഖ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
കാട്ടാക്കട കോളജില്‍ സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട എ.എസ് അനഘയ്ക്ക് പകരം എസ്എഫ്ഐ നേതാവായിരുന്ന എ.വിശാഖിന്റെ പേര് കേരള സര്‍വകലാശാലയെ അറിയിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദമാണ് കേസിനാധാരമായ സംഭവം.
കേസില്‍ വിശാഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ, ഈ കേസില്‍ വിശാഖിന്റെ പങ്ക് ഗുരുതരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.