ഈദ് അവധി ദുബായില്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 63 ലക്ഷത്തിലധികം യാത്രാക്കാർ

ഈദ് അവധി ദുബായില്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 63 ലക്ഷത്തിലധികം യാത്രാക്കാർ

ദുബായ്: ഈദ് അല്‍ അദ അവധി ദിനങ്ങളില്‍ ദുബായില്‍ പൊതുഗതാഗതം ഉപയോഗിച്ചത് 63 ലക്ഷത്തിലധികം പേരെന്ന് കണക്കുകള്‍. ജൂണ്‍ 27 മുതല്‍ 30 വരെയുളള ദിവസങ്ങളില്‍ 6396000 ലധികം യാത്രാക്കാർ മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗതം ഉപയോഗപ്പെടുത്തി. 

കഴി‍ഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രാക്കാരുടെ എണ്ണത്തില്‍ 14 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 5615000 പേരാണ്.

മെട്രോയുടെ റെഡ് ഗ്രീന്‍ ലൈനുകളിലൂടെ യാത്ര ചെയ്തത് 2388000 പേരാണ്. ട്രാമിലൂടെ 104000 പേരും പൊതുബസിലൂടെ 1409000 പേരും യാത്രചെയ്തു. ജലഗതാഗതം ഉപയോഗപ്പെടുത്തിയത് 260000 പേരാണ്. ടാക്സികളിലൂടെ 1973000 പേർ യാത്ര ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.