കൊച്ചി: ഏകീകൃത സിവില്‍ കോഡിനെ സീറോ മലബാര്‍സഭ സ്വാഗതം ചെയ്തു എന്ന വിധത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. സന്ദേശം സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സീറോ മലബാര്‍സഭ മീഡിയാ കമ്മീഷന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധവമാണെന്ന് ഫാ.ഡോ. ആന്റണി വടക്കേകര പ്രസ്താനയില്‍ അറിയിച്ചു.