കനത്ത മഴ: നിലമ്പൂരില്‍ അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്ന് പേര്‍ രക്ഷപെട്ടു, രണ്ട് പേര്‍ക്കായി തിരച്ചില്‍

കനത്ത മഴ: നിലമ്പൂരില്‍ അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്ന് പേര്‍ രക്ഷപെട്ടു, രണ്ട് പേര്‍ക്കായി തിരച്ചില്‍

മലപ്പുറം: കനത്ത മഴയില്‍ നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ രണ്ടുപേരെ കാണാനില്ല. മലപ്പുറം നിലമ്പൂര്‍ അമരമ്പലത്താണ് സംഭവം.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഒഴുക്കില്‍പ്പെട്ടത്. കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.

പുലര്‍ച്ചെ ക്ഷേത്രത്തില്‍ ബലിയിടാനായി പോകവേ കുതിരപ്പുഴയിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ആദ്യം രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു സ്ത്രീയെ കണ്ടെത്തി.

കുടുംബത്തിലെ രണ്ടുപേരെ കണ്ടെത്താനുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.