ഷാർജ: ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഏറ്റവും പുതിയ ചരിത്ര ഗ്രന്ഥം പുറത്തിറങ്ങി. ഷാർജയിലെ ദർ അൽ ഖാസിമി പബ്ലിക്കേഷനാണ് ‘ഹിസ്റ്ററി ഓഫ് ദി നബാനി കിംഗ്സ് 1154-1122’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.
സുല്‍ത്താനേറ്റ് ഓഫ് ഒമാനിന്റെയും പരിസരദേശത്തേയും അഞ്ച് നൂറ്റാണ്ടുകാലത്തെ ചരിത്രം പറയുന്നതാണ് ഗ്രന്ഥം. സുല്‍ത്താന്റെ 82 മത് പുസ്തകമാണിത്.ഇതില്‍ തന്നെ പലതും 20 ലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.