റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാർക്കിംഗ് ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലായിരുന്ന പാർക്കിംഗ് ഫീസ് 10 റിയാലാക്കിയാണ് ഉയർത്തിയത്. പാർക്കിംഗ് അനുബന്ധ സേവനങ്ങള്‍ക്കുളള ഫീസും ഉയർത്തിയിട്ടുണ്ട്.
ആഭ്യന്തര സർവിസുകൾ നടത്തുന്ന അഞ്ചാം നമ്പർ ടെർമിനലിലെ കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിഗിനും അന്താരാഷ്ട്ര ടെർമിനലുകളിലെ പാർക്കിഗിനും മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമാണ് പുതിയ നിരക്ക്. ഒരു മണിക്കൂറിന് 10 റിയാൽ നൽകണം എന്നാല്‍ ഒരു ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ 130 റിയാൽ നല്‍കിയാല്‍ മതി.
അന്താരാഷ്ട്ര ടെർമിനലിലെ പാർക്കിഗിന് 48 മണിക്കൂർ കഴിഞ്ഞാല്‍ പിന്നീടുളള ഓരോ ദിവസത്തിനും 40 റിയാല്‍ നല്‍കണം. ദീർഘകാല പാർക്കിഗിനും മണിക്കൂറിന് 10 റിയാലാണ് നിരക്കെങ്കിലും പ്രതിദിനം പരമാവധി 130 റിയാൽ വരെയാണ് നല്‍കേണ്ടത്.
രാത്രിമുഴുവനായും വാരാന്ത്യത്തിലും പാർക്ക് ചെയ്യുന്നവർക്ക് മണിക്കൂറില്‍ 10 റിയാലാണ് നിരക്ക്. അതേസമയം പരമാവധി 80 റിയാലും നല്‍കണം.