തിരുവനന്തപുരം: പമ്പ, അച്ചന്‍കോവില്‍, മണിമല നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന്റെ അറിയിപ്പ് പ്രകാരമാണിത്.
ഇന്ന് ഉച്ചയ്ക്ക് 12 ന് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയര്‍ സ്റ്റേഷനുകള്‍, പമ്പ നദിയിലെ മാടമണ്‍ സ്റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മീനച്ചില്‍ നദിയിലെ കിടങ്ങൂര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലാണ് ഈ സാഹചര്യത്തില്‍ അവിടെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ കേന്ദ്ര ജല കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.
നിലവില്‍ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും നിര്‍ദേശം നല്‍കി.