'യുവതീയുവാക്കൾ പോകാത്തതിനാൽ യുകെയിൽ പള്ളികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുയാണ്'; വിവാദ പരാമർശവുമായി എം.വി. ഗോവിന്ദൻ

'യുവതീയുവാക്കൾ പോകാത്തതിനാൽ യുകെയിൽ പള്ളികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുയാണ്'; വിവാദ പരാമർശവുമായി എം.വി. ഗോവിന്ദൻ

കണ്ണൂർ: സ്വദേശികളായ വിശ്വാസികൾ പോകാതായതോടെ ഇംഗ്ലണ്ടിലെ പള്ളികൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആറരക്കോടി രൂപയാണ് ചെറിയ ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും അദേഹം പറഞ്ഞു. 

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്ത ശേഷം തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ പങ്കുവയ്‌ക്കുന്നതിനിടെയാണ് അദേഹം വിവാദ പരാമർശം നടത്തിയത്. 

‘ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ല. ഇതോടെയാണ് പള്ളികൾ വിൽപനയ്ക്ക് വച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അവിടുത്തെ പള്ളികളിൽ പോകുന്നുണ്ട്. 

ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അവിടെ വൈദീകർ സമരം നടത്തുകയാണ്. സിഖുകാർ തങ്ങളുടെ ക്ഷേത്രമാക്കാൻ പള്ളി വാങ്ങി. മലയാളികൾ ചേർന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.