ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും വെള്ളക്കെട്ട് രൂക്ഷം

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും വെള്ളക്കെട്ട് രൂക്ഷം

ചെങ്ങന്നൂര്‍: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ യാത്രക്കാര്‍ക്ക് ദുരിതമേറുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗം വെള്ളക്കെട്ടായി മാറി.

കിഴക്ക് മഴ ശക്തമാകുമ്പോള്‍ പടിഞ്ഞാറോട്ടുള്ള വെള്ളമൊഴുക്ക് കൂടുതലാവും. പ്രത്യേകിച്ച് മണിമലയാര്‍,പമ്പയാര്‍ എന്നീ നദികളില്‍ നിന്നുള്ള വെള്ളമാണ് അങ്ങോട്ടേക്ക് ഒഴുകി എത്തുന്നത്.

യാത്രക്കാര്‍ക്ക് വാഹനങ്ങളിലും നടന്നും സ്റ്റേഷനിലേക്ക് കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു.

ചെങ്ങന്നൂര്‍ താലൂക്കിലെ പ്രാവിന്‍കൂട് -ഇരമല്ലിക്കര റോഡില്‍ വെള്ളം കയറി. മണിമലയാറ്റില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ്  ഈ പ്രദേശങ്ങളില്‍ വെള്ളം കയറിയത്. ഇടറോഡുകളിലേക്കും ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.