ഷാർജ: സ്ത്രീകള്‍ക്ക് മാത്രമായി ഷാർജയില്‍ മൂന്ന് ബീച്ചുകളില്‍ സൗകര്യമൊരുക്കുന്നു. അല്‍ ഹംരിയ, കല്‍ബ,ഖോർഫക്കാന് ബീച്ചുകളിലാണ് സ്ത്രീകള്‍ക്ക് മാത്രമായി ആസ്വാദനത്തിന് സൗകര്യമൊരുക്കുന്നത്. ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്.
സ്ത്രീകള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. കൂടാതെ അൽ മദ മരുഭൂമിയിലെ വിനോദസഞ്ചാര ആകർഷണമായ മണൽ മൂടിയ ഗ്രാമം (ബറീഡ് വില്ലേജ്) സംരക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഷാർജ വാർത്താവിതരണ മന്ത്രാലയത്തിന്റെ ‘ഡയറക്ട് ലൈൻ’ എന്ന പരിപാടിയിലൂടെയാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.