വിമാനത്തിനുളളിലെ മോശം പെരുമാറ്റം; നടന്‍ വിനായകന് ഹൈക്കോടതി നോട്ടീസ്

 വിമാനത്തിനുളളിലെ മോശം പെരുമാറ്റം; നടന്‍ വിനായകന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: വിമാനത്തിനുളളില്‍ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ നടന്‍ വിനായകന് ഹൈക്കോടതി നോട്ടീസയച്ചു. വിമാനക്കമ്പനിക്ക് പരാതി നല്‍കിയിട്ടും നടപടി വൈകുന്നെന്ന് ആരോപിച്ചാണ് വൈദികനായ ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്. മേയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ നടന്‍ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഗോവ വിമാനത്താവളത്തില്‍ വച്ച് വിനായകന്റെ വീഡിയോ എടുത്തെന്ന് ആരോപിച്ച് നടന്‍ ദേഷ്യപ്പെട്ടെന്നും അധിഷേപിച്ചെന്നുമാണ് പരാതി. വീഡിയോ എടുക്കുന്നില്ലെന്നും സംശയമുണ്ടെങ്കില്‍ ഫോണ്‍ പരിശോധിക്കാനും പരാതിക്കാരന്‍ പറഞ്ഞിരുന്നു. എന്നാല്‍, അത് വകവെക്കാതെ വിനായകന്‍ അധിക്ഷേപം തുടരുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

വ്യോമയാന മന്ത്രാലയം, ഇന്‍ഡിഗോ എയലൈന്‍സ് എന്നിവരെ എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജിയില്‍ നടന്‍ വിനായകനെയും കക്ഷി ചേര്‍ക്കാന്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയെ പരാതിയുമായി സമീപിച്ചെങ്കിലും യാത്രക്കാരന്‍ വിമാനത്തിന് നിന്ന് പുറത്തിറങ്ങിയതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിമാന കമ്പനിയുടെ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.