തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള സിലബസ് വെട്ടിച്ചുരുക്കില്ല. പകരം എല്ലാ ചോദ്യത്തിനും ഓപ്ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ഗ്രൂപ്പ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ ആയാസരഹിതമാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മന്ത്രിതല സമിതി കരിക്കുലം കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിക്കും. ജനുവരി മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രാവിലേയും വൈകീട്ടും ബാച്ചുകളായി തിരിച്ചാവും ക്ലാസ്. പ്രസക്ത പാഠഭാഗങ്ങള്‍ റിവിഷന്‍ നടത്താനാവും ഈ സമയം ഉപയോഗിക്കുക.
ഓരോ വിഷയത്തിലേയും പ്രസക്ത ഭാഗങ്ങള്‍ എസ് സി ഇ ആര്‍ ടി വിശദമാക്കും. പ്രസക്ത ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കൊപ്പം പരീക്ഷയില്‍ മറ്റ് പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഓപ്ഷനായി നല്‍കും.