ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച എം.വി ഗോവിന്ദനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച എം.വി ഗോവിന്ദനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാര്‍ഹവുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.

സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങള്‍ തൊഴില്‍ ആണെന്ന് വ്യാഖ്യാനിച്ചത് തെറ്റാണെന്നും ഇത് ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്നതാണന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് ഗോവിന്ദന്‍ ആശങ്കപ്പെടേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളും,വ്യാജ നിയമനങ്ങളും അക്രമ മാര്‍ഗങ്ങളുമൊക്കെ നടത്തി ഏറെ നാള്‍ കേരളത്തില്‍ പിടിച്ചു നില്‍ക്കാനാവില്ല എന്ന സത്യം എം.വി ഗോവിന്ദന്‍ മനസിലാക്കണം.

പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതില്‍ നിന്നും ഗോവിന്ദന്‍ പിന്മാറണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.