തലശേരി ആല്‍ഫ തിയോളജി ആന്‍ഡ് സയന്‍സിന്റെ സേവനം ഇനി സ്വിറ്റ്‌സര്‍ലാന്‍ഡിലും

തലശേരി ആല്‍ഫ തിയോളജി ആന്‍ഡ് സയന്‍സിന്റെ സേവനം ഇനി സ്വിറ്റ്‌സര്‍ലാന്‍ഡിലും

സ്വിറ്റ്‌സര്‍ലാന്‍ഡ്: അല്‍മായര്‍ക്ക് വേണ്ടി ആരംഭിച്ച ദൈവശാസ്ത്ര കോഴ്‌സിന്റെ പുതിയ ബാച്ച് ഓഗസ്റ്റ് 19ന് യൂറോപ്പിന്റെ അപ്പോസ്‌തോലിക് വിസിറ്റര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ ആശീര്‍വാദത്തോടെ ആരംഭിക്കും. കോഴ്‌സിന്റെ ഭാഗമായി ജൂണ്‍ 23 ന് നടത്തിയ ആമുഖ ക്ലാസിന് ആല്‍ഫ ഡയറക്ടര്‍ ഡോ.ഫാ ടോം ഓലിക്കരോട്ട് നേതൃത്വം നല്‍കി. അല്‍മായയര്‍ ദൈവശാസ്ത്രം പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.

ചടങ്ങില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് സീറോ മലബാര്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഫാ സെബാസ്റ്റ്യന്‍ തയ്യില്‍ പങ്കെടുത്തു. ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന പുതിയ ബിടിഎച്ച് ക്ലാസിലേക്ക് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡോ.ഫാ സെബാസ്റ്റ്യന്‍ തയ്യിലുമായി ബന്ധപ്പെടുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.