ന്യൂസീലന്റിൽ ന്യൂടൗൺ എഫ്.സി 7’സ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 15ന്

ന്യൂസീലന്റിൽ ന്യൂടൗൺ എഫ്.സി 7’സ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 15ന്

വെല്ലിംഗ്ടൺ: ന്യൂസീലന്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുക്കുന്ന ന്യൂടൗൺ എഫ്.സി 7’സ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 15 ന് വെല്ലിംഗ്ടണിൽ നടക്കും. കായിക മൈത്രിയും സമൂഹ ഐക്യവും ലക്ഷ്യമാക്കി ന്യൂടൗൺ എഫ്.സി യുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ആകർഷകമായ സമ്മാനങ്ങളാണ് ടൂർണമെന്റിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് 4000 ന്യൂസിലാണ്ട് ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 2000 ന്യൂസീലന്റ് ഡോളറും സമ്മാനമായി നൽകും.

ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ, എം.പി.മാർ, പൊലീസ് ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കായിക രംഗത്തോടൊപ്പം കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന വിവിധ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഫുഡ് ട്രക്ക്, ഫേസ് പെയിന്റിംഗ്, ഫാമിലി ഗെയിംസ് എന്നിവയും നടത്തപ്പെടും.

മലബാർ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ശംലാൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ എ. കെ. എന്നിവർ ചേർന്ന് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.