'സ്ത്രീയായ ഇന്ദിരക്കുണ്ടായിരുന്ന ധൈര്യം മോഡിക്കില്ല; അവര്‍ അമേരിക്കയെ ഭയപ്പെട്ടില്ല': പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

'സ്ത്രീയായ ഇന്ദിരക്കുണ്ടായിരുന്ന ധൈര്യം മോഡിക്കില്ല; അവര്‍ അമേരിക്കയെ ഭയപ്പെട്ടില്ല':  പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

മോഡി ഭീരുവാണെന്നും ഒരു സ്ത്രീയായ ഇന്ദിരാ ഗാന്ധിക്ക് ഈ പുരുഷനെക്കാള്‍ ധൈര്യമുണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. നളന്ദയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു അദേഹത്തിന്റെ വിമര്‍ശനം.

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ കാലത്ത് ഇന്ദിര അമേരിക്കയെ ഭയപ്പെടുകയോ അവര്‍ക്ക് മുന്നില്‍ മുട്ടു മടക്കുകയോ ചെയ്തില്ല. എന്നാല്‍ മോഡിക്ക് ഡൊണാള്‍ഡ് ട്രംപിനെ നേരിടാനുള്ള ധൈര്യവും കാഴ്ചപ്പാടുമില്ല.

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ വേളയില്‍ അമേരിക്ക അവരുടെ വിമാനവാഹിനി കപ്പലിനെയും അവരുടെ ഏഴാം കപ്പല്‍പ്പടയേയും അയച്ചു. ഇന്ദിരാ ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. 'നിങ്ങളുടെ നാവിക സേനയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്തോളൂ. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങള്‍ ചെയ്യും' എന്നായിരുന്നു ഇന്ദിരയുടെ മറുപടിയെന്നും രാഹുല്‍ വ്യക്തമാക്കി.

മോഡിക്ക് ധൈര്യമുണ്ടെങ്കില്‍, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് കള്ളം പറയുകയാണെന്ന് ബിഹാറിലെ ഏതെങ്കിലും യോഗത്തില്‍ പറയാന്‍ അദേഹത്തെ വെല്ലുവിളിക്കുന്നതായും രാഹുല്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.