കൊച്ചി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ലത്തീന്‍ സഭ. നേരത്തെ നിയമ വിദഗ്്ധര്‍ തള്ളിക്കളഞ്ഞ വിഷയം അഭിപ്രായ സമവായത്തിലൂടെയല്ലാതെ ഏകപക്ഷീയമായി നടപ്പിലാക്കരുതെന്ന് കേരള റീജിയണ്‍ ലാറ്റിക് കാത്തലിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് ദിവസമായി കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജിയണ്‍ ലാറ്റിക് കാത്തലിക് കൗണ്‍സില്‍ ഇടക്കൊച്ചിയില്‍ നടക്കുകയാണ്.
'രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതാവണം ഏത് സിവില്‍ കോഡും. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മത സ്വാതന്ത്ര്യവും ഹനിക്കപ്പെടരുത്. സമാനമായ വിഷയമുണ്ടായ സമയത്തെല്ലാം നടപ്പാക്കേണ്ടെന്ന് പറഞ്ഞ് നിയമ വിദഗ്ധര്‍ തള്ളിക്കളഞ്ഞ വിഷയമാണ് ഏക സിവില്‍ കോഡെന്നും ലത്തീന്‍ സഭ വ്യക്തമാക്കി.