ദുബായ്: ദുബായിലെ ചില റോഡുകളില്‍ നാളെ മുതല്‍ (ജൂലൈ 9) ജൂലൈ 23 വരെ ഗതാഗതം മന്ദഗതിയിലായിരിക്കുമെന്ന് മുന്നറിയിപ്പ്. ഖാലിദ് അല്‍ വലീദ് റോഡ് അല്‍ ഖുബൈബയിലും അല്‍ മിനാ ഇന്റർ സെഷനിലുമായിരിക്കും . ജൂലൈ 9 മുതല്‍ രാത്രി 12 മണിമുതല്‍ രാവിലെ 5 മണിവരെയായിരിക്കും ഗതാഗതം മന്ദഗതിയിലായിരിക്കുക.
വാഹനമോടിക്കുന്നവർക്ക് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബർ അല്‍ സബാഹ്, കുവൈറ്റ് അല്ലെങ്കില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റുകള്‍ എന്നീ ബദല്‍ റോഡുകള്‍ ഉപയോഗിക്കാമെന്നും ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിക്കുന്നു.