കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്ന് ആറ് യാത്രക്കാരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ലോസ് ഏഞ്ചല്‍സിന് തെക്ക് ഫ്രഞ്ച് വാലി എയര്‍പോര്‍ട്ടിന് സമീപമായിരുന്നു അപകടം. ഒരു ചെറിയ കോര്‍പ്പറേറ്റ് ജെറ്റ് തകര്‍ന്ന് തീപിടിക്കുകയായിരുന്നു.
ലാസ് വെഗാസില്‍ നിന്ന് പുറപ്പെട്ട സെസ്ന സി 550 ബിസിനസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം പുലര്‍ച്ചെ 4:15 ഓടെയായിരുന്നു അപകടം.
യാത്രക്കാരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്‌ലൈറ്റ് അവെയറില്‍ നിന്ന് ലഭിച്ച റഡാര്‍ ഡാറ്റ സൂചിപ്പിക്കുന്നതനുസരിച്ച് ആ സമയത്ത് ഒരു ബിസിനസ് ജെറ്റ് മാത്രമാണ് ലാസ് വെഗാസില്‍ നിന്ന് ഫ്രഞ്ച് താഴ്വരയിലേക്ക് പോയത്.