തൃശൂർ: തൃശൂർ ജില്ലയിൽ വീണ്ടും ഭൂചലനം. വരന്തരപ്പിള്ളി, ആമ്പല്ലൂർ, തൃക്കൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ രണ്ടു സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനമാണുണ്ടായത്. ഒരാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ പ്രകമ്പനമാണിത്. മുഴക്കം കേട്ട് ജനം പരിഭ്രാന്തിയിലായി. ജില്ലാ ഭരണകൂടം പരിശോധന ആരംഭിച്ചു. കനത്ത മഴ പെയ്യുന്നതിനിടെ ജൂലൈ അഞ്ചിന് കല്ലൂർ, ആമ്പല്ലൂർ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
മൂന്നോ അതിലധികമോ വ്യാപ്തിയുള്ള ഭൂചലനം നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ റിപ്പോർട്ട് ചെയ്യപ്പെടും. എന്നാൽ നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ ഈ ഭൂചലനം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനർത്ഥം വളരെ നേരിയ തോതിലുള്ള ഭൂചലനമാണ് ഇവിടെ ഉണ്ടായതെന്ന് നേരത്തെ കളക്ടർ പ്രതികരിച്ചിരുന്നു.