സംസ്ഥാനത്ത് മഴക്കെടുതികളില്‍ ആറ് മരണം; ഇടുക്കിയില്‍ പാറമടയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

സംസ്ഥാനത്ത് മഴക്കെടുതികളില്‍ ആറ് മരണം; ഇടുക്കിയില്‍ പാറമടയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

തിരുവന്തപുരം: ഇടുക്കിയിലും കായംകുളത്തുമായി ഒരു വിദ്യാര്‍ഥി അടക്കം മൂന്നുപേര്‍ മുങ്ങിമരിച്ചു. വണ്ടന്‍മേടിന് സമീപം രാജാക്കണ്ടത്ത് പാറമടയില്‍ കുളിക്കാന്‍ ഇറങ്ങിയ രഞ്ജിത്ത്, പ്രദീപ് എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. 

കായംകുളത്ത് കണ്ണമ്പള്ളി അമ്പനാട്ട് അഫ്‌സലാണ് കുളത്തില്‍ മുങ്ങി മരിച്ചത്. കായംകുളം മഹിദീന്‍ പള്ളിക്ക് സമീപം കുളത്തില്‍ സുഹൃത്തുക്കളുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു അഫ്‌സല്‍. ഇതോടെ ഞായറാഴ്ച മാത്രം ആറ് പേരാണ് മഴക്കെടുതിയില്‍ മരണപ്പെട്ടത്.

ചാലക്കുടിയില്‍ തെങ്ങ് കടപുഴകി വീണ് വയോധികന്‍ മരിച്ചു. കൂടപ്പുഴ സ്വദേശി വേലായുധനാണ് മരിച്ചത്. 80 വയസായിരുന്നു. ആടിനെ അഴിക്കാന്‍ പാടത്തേക്ക് പോയപ്പോഴാണ് വേലായുധന്റെ ദേഹത്തേക്ക് തെങ്ങ് കടപുഴകി വീണത്.

മലപ്പുറം അമരമ്പലം കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 12 വയസുകാരിയുടെയും മുത്തശിയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന തിരച്ചിലില്‍ എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സാണ് മൃതദേഹം കണ്ടെത്തിയത്. 

കാണാതായ കടവില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ താഴെ മരത്തില്‍ തടഞ്ഞ് കിടക്കുകയായിരുന്നു അനുശ്രീയുടെ മൃതദേഹം. മുത്തശി സുമതിയുടെ മൃതദേഹവും സമീപത്ത് കണ്ടെത്താനായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.