രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തിരുവനനന്തപുരത്ത് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തിരുവനനന്തപുരത്ത് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം

തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പരാതി. 

സംഭവത്തിൽ സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായർക്ക് എതിരെ അന്വേഷണം ആരംഭിച്ചു.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലാണ് അന്വേഷണത്തിന് തീരുമാനമായത്. ജില്ലാ സെക്രട്ടറി വി.ജോയ് ആണ് അന്വേഷണം നടത്തുക. 

കേസ് നടത്തിപ്പിന് നൽകിയ ഫണ്ട് തുകയായ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് രവീന്ദ്രൻ നായർക്കെതിരായ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.