കോഴിക്കോട്: തെരുവ് നായ ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറ് വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി നല്‍കി. പഞ്ചായത്താണ് അവധി നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കൂത്താളിയില്‍ അഞ്ച് പേര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഈ സംഭവത്തെ തുടര്‍ന്നാണ് അവധി നല്‍കിയത്. സംസ്ഥാനത്ത് നിലവില്‍ തെരുവുനായയുടെ ആക്രമണം കാരണം കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലു വയസുകാരിക്ക് പരിക്കേറ്റിരുന്നു.
സംസ്ഥാനത്ത് എബിസി പോലുള്ള വന്ധ്യംകരണ പദ്ധതികള്‍ ഉണ്ടെങ്കിലും അവ നടപ്പാക്കുന്നതില്‍ കൃത്യത പാലിക്കുന്നിലല്. കേരളത്തില്‍ എല്ലാ ജില്ലകളിലും നിന്നും ഇതിനോടകം തെരുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
സംഭവം നടക്കുമ്പോള്‍ മന്ത്രി തലത്തില്‍ നിന്നും ചില പ്രസ്താവനകള്‍ വരുന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ യാതൊരുവിധ സുരക്ഷയും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നു പറയേണ്ടി വരുന്നു. തെരുവുനായ ആക്രമണത്തിന്റെ പല ദൃശ്യങ്ങളും വിവിധ സ്ഥലങ്ങളില്‍ നിന്നായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത നിഹാല്‍ തെരുവ് നായ്ക്കളുടെ ആക്രമത്തില്‍ മരണപ്പെട്ടിട്ട് ഒരു മാസമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊള്ളാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. എത്രകാലം ഇത്തരത്തില്‍ അവധി നല്‍കി കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാവും.