യുഎഇയില്‍ മഴയ്ക്ക് സാധ്യത

യുഎഇയില്‍ മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇയില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കടുത്ത ചൂടിലൂടെ കടന്ന് പോവുകയാണ് രാജ്യം. കഴിഞ്ഞ ദിവസങ്ങളില്‍ ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയിരുന്നു. എന്നാല്‍ പൊടിക്കാറ്റ് വീശാനും രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ചും കിഴക്കന്‍ മേഖലകളില്‍ മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൂടല്‍ മഞ്ഞ് രൂപപ്പെടാനുളള സാധ്യതയുളളതിനാല്‍ റെഡ് യെല്ലോ അലർട്ടുകളും നല്‍കിയിട്ടുണ്ട്.

വടക്കുകിഴക്കന്‍ മേഖലകളില്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശും.അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായിരിക്കും. അബുദബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 45 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും ശരാശരി ഉയർന്ന താപനില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.