ദോഹ: സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഹമദ് ബ്ലഡ് ഡോണര്‍ യൂണിറ്റുമായി സഹകരിച്ച് രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച അബുഹമൂറിലെ ഐ.ഡി.സി.സി യുടെ നാലാം കെട്ടിടത്തിലായിരുന്നു ക്യാമ്പ്.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ നടന്ന ക്യാമ്പയിനില്‍ 200 ലേറെ ആളുകള്‍ പങ്കെടുത്തു. എസ്.എം.സി.എ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള വോളണ്ടിയര്‍ ടീമിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
ഈ വര്‍ഷത്തെ രണ്ടാമത്തെ രക്തദാന ക്യാമ്പയിനായിരുന്നു ഇത്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഡിസംബറില്‍ വീണ്ടും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.