ഷാർജ: കാല്‍യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കി ഷാർജ പോലീസ്. സീബ്രാ ക്രോസിംഗിലൂടെ മാത്രമെ റോഡ് മുറിച്ചുകടക്കാന്‍ പാടുളളൂവെന്ന് ഷാർജ പോലീസ് ഓർമ്മപ്പെടുത്തി. നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങള്‍ക്കും ജീവഹാനിക്കും ഇടനല്കം. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹമാണ് പിഴ.
ഈ വർഷം ആദ്യം ഇത്തരത്തില്‍ നിയമം ലംഘിച്ച 34 കാരന് വാഹനമിടിച്ച് മരിച്ചിരുന്നു. സൈക്കിളിലാണ് ഇയാള്‍ റോഡ് മുറിച്ചു കടന്നത്. രണ്ട് കാറുകള്‍ ഇടിച്ച ഇയാള്‍ തല്‍ക്ഷണം മരിച്ചു. മറ്റ് എമിറേറ്റുകളിലുളള പോലീസ് ഉദ്യോഗസ്ഥരും റോഡ് മുറിച്ചുകടക്കുന്നത് സീബ്രാക്രോസിംഗിലൂടെയോ മേല്‍പ്പാലങ്ങളിലൂടെയോ ഇത്തരത്തില്‍ നിർദ്ദിഷ്ട സ്ഥലങ്ങളിലൂടെയോ മാത്രമാകണമെന്ന് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. റോഡുകളിലെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് നിയമം കർശനമാക്കി നടപ്പിലാക്കുന്നത്.