തിരുവനന്തപുരം: സംസ്ഥാനത്ത് പനി ശമനമില്ലാതെ തുടരുന്നു. ഇന്ന് നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. ഒരു മരണം ഡെങ്കിപ്പനിയെ തുടര്‍ന്നും മറ്റൊരു മരണം എലിപ്പനിയെ തുടര്‍ന്നാണെന്നും സ്ഥിരീകരിച്ചു.
പനി ബാധിതരുടെ എണ്ണത്തിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഇന്ന് 13, 248 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ പത്ത് പേര്‍ക്ക് എച്ച്1 എന്‍1 രോഗബാധയും ഒമ്പത് പേര്‍ക്ക് എലിപ്പനിയും രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് മലേറിയ ബാധിച്ചത്. 247 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി.