തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ്പില്‍; കെ-സ്മാര്‍ട്ട് നവംബര്‍ ഒന്ന് മുതല്‍

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ്പില്‍; കെ-സ്മാര്‍ട്ട് നവംബര്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്പായ കെ-സ്മാര്‍ട്ട് വഴി ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്.

സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

മുഖം തിരിച്ചറിഞ്ഞും ഒടിപി മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കുന്നത്. വ്യക്തികളുടെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാനാണിത്. ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ലോഗിന്‍ ചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം ആപ്പിലുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകുമെന്നതിനാല്‍ ഓഫീസില്‍ കയറിയിറങ്ങേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും ശേഖരിക്കാനുള്ള 'സിറ്റിസണ്‍ ഫീഡ്ബാക്ക്' എന്ന സംവിധാനവും അടുത്ത ഘട്ടത്തില്‍ നടപ്പാക്കാനുള്ള ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.

സിറ്റിസണ്‍ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റേറ്റിംഗ് നടത്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.