കണ്ണൂരില്‍ ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

 കണ്ണൂരില്‍ ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

മിനി ലോറിയുടെ ഡ്രൈവറുടെയും ബസിലെ ഒരു യാത്രക്കാരന്റെയും നില അതീവ ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് പുലര്‍ച്ചെ 12.40 നായിരുന്നു ദേശീയപാതയില്‍ അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.

മീന്‍ കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് ബസിന്റെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മൂന്ന് തവണ മലക്കം മറിഞ്ഞു. മിനി ലോറി കടയിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ 20 പേരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് കല്ലട ട്രാവല്‍ ഏജന്‍സി നല്‍കുന്ന വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.