കൊച്ചി: വ്യവസായ മേഖലയായ ഏലൂരിലെ ഇടയാറിൽ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ധൻകുമാർ (20) ആണ് മരിച്ചത്.
ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.