മസ്കറ്റ്: നഗരത്തില്‍ അടിപിടിയുണ്ടാക്കിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പോലീസ്. ഏഷ്യക്കാരായ 13 പേർ അടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മസ്കറ്റ് നഗരത്തോട് ചേർന്ന് നിൽക്കുന്ന വിലായത്ത് ഓഫ് സീബ് പ്രദേശത്ത് വെച്ചായിരുന്നു അടിപിടിയുണ്ടായത്.
അടിപിടിയുണ്ടാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഒമാന്‍ പോലീസ് ഓർമ്മിപ്പിച്ചു.