കോട്ടയം :സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്നും കോട്ടയം അതിരൂപതാംഗങ്ങളായാ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ പ്രതികളാണ് എന്നുള്ള സിബിഐ കോടതി വിധിയെ അതിരൂപത മാനിക്കുന്നു ; എന്നാൽ ആരോപണങ്ങൾ അവിശ്വസനീയം എന്ന് കോട്ടയം അതിരൂപത അഭിപ്രായപ്പെട്ടു. പ്രതികൾക്ക് വിധിക്കെതിരെ അപ്പീൽ നൽകുവാനും നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ട് എന്നും കുറിപ്പിൽ പറയുന്നു. പ്രതികള്‍ കുറ്റക്കാരാണന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു.
കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷത്തിനു ശേഷമാണ് ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്.