പൊലീസ് നായകളെ വാങ്ങിയതില്‍ ക്രമക്കേട്; ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പൊലീസ് നായകളെ വാങ്ങിയതില്‍ ക്രമക്കേട്; ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പൊലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കെഎപി മൂന്നാം ബറ്റാലിയന്റെ അസിസ്റ്റന്റ് കമാണ്ടന്ററായ എസ്.എസ്. സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങി, ഉയര്‍ന്ന നിരക്കില്‍ ഉത്തരേന്ത്യയില്‍ നിന്ന് നായ്ക്കളെ വാങ്ങി തുടങ്ങിയ ക്രമക്കേടുകളാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.