തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മൗനസത്യഗ്രഹം ആചരിക്കും. രാഹുലിനെ അയോഗ്യനാക്കിയ നടപടി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിലാണ് വ്യത്യസ്തമായ സമരമുറയ്ക്ക് എഐസിസി ആഹ്വാനം ചെയ്തത്.
തിരുവനന്തപുരത്ത് ഗാന്ധിപാര്‍ട്ടിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ രാവിലെ പത്തിന് സമരം ആരംഭിക്കും. ബ്ലോക്ക് തലം മുതല്‍ കെപിസിസി തലം വരെയുള്ള നേതാക്കള്‍ ഇന്ന് ഗാന്ധിപാര്‍ക്കില്‍ അണിനിരക്കും.
മഴയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നടത്താനിരുന്ന മൗനസത്യാഗ്രഹം ജൂലൈ 16 ലേക്ക് മാറ്റിയതായി കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
മോഡി സര്‍ക്കാരിന് ഞങ്ങള്‍ക്കെതിരെ എന്ത് തന്ത്രവും പരീക്ഷിക്കാം. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യും. രാഹുല്‍ ഗാന്ധിയെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഈ ഫാസിസ്റ്റ് ശക്തികളെ ഗാന്ധിയന്‍ സത്യാഗ്രഹത്തിലൂടെയും അഹിംസയിലൂടെയും നേരിടുമെന്നും കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.