മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടി ഇടിച്ചു. രോഗിയുമായി വന്ന ആംബുലൻസിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നിന്നും റഫർ ചെയ്ത രോഗിയുമായി വന്ന ആംബുലൻസാണ് കൂട്ടിയിടിച്ചത്.

കോട്ടയം ഭാഗത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർക്കും, രോഗിക്കും മറ്റൊരാളിനും പരിക്കേറ്റു. ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.