പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീടിന്റെ ചുമരിടിഞ്ഞ് യുവാക്കള്‍ മരിച്ചു. വെള്ളപ്പന സ്വദേശി സി. വിനു(36) വേര്‍കോലി സ്വദേശി എന്‍. വിനില്‍(32) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം നടന്നത്.
പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് സ്ലാബ് ഇരുവരുടേയും മേല്‍ വീഴുകയായിരുന്നു. മരിച്ചവര്‍ രണ്ടു പേരും തൊഴിലാളികളാണ്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.