മലപ്പുറം: അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി. കേരളത്തിന് വേണ്ടത് ബദല്‍ ഹൈസ്പീഡ് റെയില്‍ ആണെന്നും ഇ. ശ്രീധരന്‍ നിര്‍ദേശിച്ച കെ റെയില്‍ ബദലിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പൊന്നാനിയിലെ വീട്ടിലെത്തി ഇ. ശ്രീധരനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വികസനമാണ് പരമ പ്രധാനം. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് അതിവേഗത്തില്‍ യാത്ര ചെയ്യാനുള്ള അവസരത്തിന് ഇതൊരു പുതിയ തുടക്കമാകും. ഇത് യാഥാര്‍ഥ്യമാകാന്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും മറ്റ് അധികാരികളും ശരിയായ രീതിയില്‍ പരിശ്രമിക്കണം. കേരളത്തിന് നഷ്ടം ഉണ്ടാക്കുന്ന നടപ്പാക്കാനാകാത്ത പദ്ധതിക്ക് വേണ്ടി വാശിപിടിക്കുന്നതിന് അവസാനിപ്പിക്കണം. മെട്രോമാന്‍ പറഞ്ഞത് പോലുള്ള ബദല്‍ ഹൈസ്പീഡ് റെയില്‍വേ സംവിധാനമാണ് കേരളത്തിന് വേണ്ടതെന്നു കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.