ഹൃദയാഘാതം; ബഹറിനിൽ ആലപ്പുഴ കാവാലം സ്വദേശിക്ക് ദാരുണാന്ത്യം

ഹൃദയാഘാതം; ബഹറിനിൽ ആലപ്പുഴ കാവാലം സ്വദേശിക്ക് ദാരുണാന്ത്യം

മനാമ: യുവ എൻജിനീയറും ബഹറിനിലെ മുൻനിര ഐ ടി സ്ഥാപനമായ അൽ ഹിലാൽ കംപ്യൂട്ടേഴ്സിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായ ഷെറിൻ ജോർജ് നിര്യാതനായി. 37 വയസ്സായിരുന്നു. ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബവുമായി റിഫ ന്യൂ ഇന്ത്യൻ സ്‌കൂളിനടുത്തുള്ള ഫ്ലാറ്റിലായിരുന്നു താമസം. പന്ത്രണ്ടാം തീയതി വെളുപ്പിനെ നെഞ്ചു വേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വിദഗ്ധ പരിചരണം ആവശ്യമായതുകൊണ്ട് ബി.ഡി.എഫ്. ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതൻ ആലപ്പുഴ ജില്ലയിൽ കാവാലം ചെറുകര സ്വദേശിയാണ്. ഭാര്യ: ജിനുമോൾ ഷെറിൻ. മക്കൾ: ജുവാന (6), നിഹാൽ (3), നിയാൻ (1). ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തോലേറ്റ് ബഹറിൻ ചാപ്റ്റർ അന്തിമോപചാരമർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.