ഷാർജ: സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജ തൊഴില്‍ പരസ്യത്തെകുറിച്ച് മുന്നറിയിപ്പ് നല്‍കി ഷാർജ പോലീസ്. ഷാർജ പോലീസില്‍ ജോലി അവസരങ്ങളുണ്ടെന്നും എല്ലാ പ്രായക്കാർക്കും അപേക്ഷിക്കാമെന്നുമുളള തരത്തിലാണ് വ്യാജ അറിയിപ്പുകള്‍ പ്രചരിക്കുന്നത്. ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ഷാർജ പോലീസ് വ്യക്തമാക്കി.
തൊഴില്‍ അവസരങ്ങളുണ്ടെങ്കില്‍ അത് ഔദ്യോഗിക പ്ലാറ്റ് ഫോമുകളിലൂടെ അറിയിക്കുമെന്നും ഷാർജ പോലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ജോലി വാഗ്ദാനങ്ങളില്‍ പെട്ടുപോകരുതെന്നും ഷാർജ ജനറല്‍ കമാന്‍റന്‍റ് മുന്നറിയിപ്പ് നല്‍കി.