ദുബായില്‍ സൗജന്യ കോവിഡ് വാക്സിനേഷന്‍ ഇന്നുമുതല്‍

ദുബായില്‍ സൗജന്യ കോവിഡ് വാക്സിനേഷന്‍ ഇന്നുമുതല്‍

ദുബായ്: ദുബായില്‍ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന്‍ വിതരണം ഇന്നു മുതല്‍. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. സൗജന്യമായാണു ദുബായില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്. യുഎഇയിലെ രണ്ടാമത്തെ സൗജന്യ വാക്‌സിന്‍ വിതരണമാണിത്. നേരത്തെ ചൈനയുടെ സിനോഫാം വാക്‌സിന്‍ ഡിസംബര്‍ ഒന്‍പതു മുതല്‍ സൗജന്യമായി നല്‍കിയിരുന്നു. സിനോഫാം വാക്‌സിന്‍ 86 ശതമാനം ഫലപ്രദമാണെന്നാണ് യുഎഇ അധികൃതരുടെ വിലയിരുത്തല്‍. ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് എടുത്താല്‍ 95 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി അധികൃതര്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.