കോന്നി: പത്തനംതിട്ടയിലെ കോന്നിയില്‍ വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായി. കോന്നി അതുമ്പുംകുളത്താണ് പുലിയിറങ്ങിയത്. വരിക്കാഞ്ഞേലില്‍ സ്വദേശി അനിലിന്റെ ആടിനെയാണ് പുലി കടിച്ച് കൊന്നത്. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ മേഖലയില്‍ റബര്‍ തോട്ടങ്ങള്‍ കൂടുതലാണ്. കൂടാതെ, ഈ തോട്ടങ്ങള്‍ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയുമാണ്. റബറിന്റെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് പല തോട്ടങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങളായി ടാപ്പിങ് നടത്താതെ ഇട്ടിരിക്കുകയാണ്.
ഈ പ്രദേശങ്ങളില്‍ മാത്രമല്ല റാന്നിയിലെ പെരുനാട് ഭാഗത്തും പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ മാസം പെരുന്നാട്ടിലും പുലി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു.