ദുബായ്: യുഎഇയിലെ ചിലഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തെക്ക് കിഴക്കന്‍ മേഖലകളില്‍ വൈകുന്നേരത്തോടെ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. വെളളിയാഴ്ച വൈകുന്നേരം അബുദബി അലൈന്‍, ദുബായ് അലൈന്‍ റോഡ് മേഖലകളില്‍ മഴ ലഭിച്ചിരുന്നു. അലൈനിൽ അൽ ഹിയാർ പ്രദേശത്തും മഴ ലഭിച്ചു.
അതേസമയം രാജ്യത്ത് വേനല്‍ ചൂട് കൂടുകയാണ്. വെള്ളിയാഴ്ച അബൂദബി അൽ ദഫ്ര മേഖലയിലെ മസൈരിയയിൽ 48.8 ഡിഗ്രി സെലൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. അതിനിടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം അലർജിയുള്പ്പടെയുളള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്കി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുളളവർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.