കോര്‍ക്ക്: അയർലന്റില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോര്‍ക്ക് നഗരത്തിലെ വില്‍ട്ടണിലാണ് ദാരുണ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല്‍പ്പത് വയസുകാരനായ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് യുവതിയ്ക്ക് കുത്തേറ്റതെന്നാണ് വിവരം.
പാലക്കാട് സ്വദേശിനിയായ ഇവര്‍ കോര്‍ക്കില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകട വിവരം അറിഞ്ഞ് രാത്രി പത്തോടെ അത്യാഹിത വിഭാഗങ്ങള്‍ സംഭവ സ്ഥലത്തെത്തിയിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതിയ്ക്ക് ഒരു മകനുണ്ട്.
മരിച്ച യുവതിയുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെയാണ് ഉള്ളത്. സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെ ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍
പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റും. കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ തന്നെ പോസ്റ്റ് മോര്‍ട്ടവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.