അമേരിക്കയിലെ മലയാളി സൈനികന്‍ കടലില്‍ മുങ്ങി മരിച്ചു

അമേരിക്കയിലെ മലയാളി സൈനികന്‍ കടലില്‍ മുങ്ങി മരിച്ചു

കോട്ടയം: ന്യൂയോര്‍ക്കില്‍ മലയാളി സൈനികന്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി മാര്‍ട്ടിന്‍ ആന്റണിയുടെ മകന്‍ കോളിന്‍ മാര്‍ട്ടിന്‍(19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍ തിരയില്‍പ്പെട്ട് ചുഴിയില്‍ അകപ്പെടുകയായിരുന്നു.

കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷം ചികിത്സയിലിരിക്കെയാണ് മരണം. പഠന ശേഷം സൈന്യത്തില്‍ ചേര്‍ന്ന് 10 മാസം കഴിഞ്ഞപ്പോഴാണ് അപകടം. അഞ്ചു വര്‍ഷം മുന്‍പാണ് കോളിന്‍ അമേരിക്കയില്‍ എത്തിയത്. സംസ്‌കാരം പിന്നീട് സൈനീക ബഹുമതികളോടെ ന്യൂയോര്‍ക്കില്‍ നടക്കും.

അമേരിക്കയില്‍ സ്ഥിരതാമസമാണ് കോളിന്‍ മാര്‍ട്ടിന്റെ കുടുംബം. മാതാവ്: മഞ്ജു, സഹോദരന്‍: ക്രിസ്റ്റി മാര്‍ട്ടിന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.