കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നീളം കുറയ്ക്കുന്ന നടപടി; അടിയന്തിര ഇടപെടല്‍ ആവശ്യമെന്ന് എം.കെ രാഘവന്‍ എംപി

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നീളം കുറയ്ക്കുന്ന നടപടി; അടിയന്തിര ഇടപെടല്‍ ആവശ്യമെന്ന് എം.കെ രാഘവന്‍ എംപി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കാനുള്ള നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എം.കെ രാഘവന്‍ എംപി. റണ്‍വേ 2860 മീറ്ററില്‍ നിന്ന് 2540 മീറ്ററായാണ് ചുരുക്കുക.

സുരക്ഷാ മേഖലയ്ക്ക് സ്ഥലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റണ്‍വേയുടെ നീളം കുറയ്ക്കുന്നത്. എന്നാല്‍, റണ്‍വേയുടെ നീളം കുറച്ചാല്‍ നിലവിലെ വിമാന സര്‍വീസുകളെ ബാധിക്കും. വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിയില്ല.

ഭൂവുടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദേഹം പറഞ്ഞു. ഭൂമി എറ്റെടുക്കാനുള്ള സമയപരിധി കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.