തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ നിന്നും വിട്ടു നിന്നതിനെ ചൊല്ലിയുളള വിവാദങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എല്ലാവരും വിളിച്ചിട്ടല്ല വരുന്നത് എന്നൊക്കെ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ കുറിച്ച് അറിയില്ല.
കോഴിക്കോട് നടന്നത് ഇടതു മുന്നണിയുടെ പരിപാടി ആയിരുന്നില്ല അത്. കണ്‍വീനര്‍ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ല. മറ്റ് സിപിഎം നേതാക്കളുമായുള്ള ഇ.പിയുടെ പരിഭവം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പരിഭവവും തനിക്ക് ഇല്ല എന്നു പറയാന്‍ താനും മനുഷ്യനല്ലേയെന്ന് അദേഹം ചോദിച്ചു.
താനും കൂടി ചേര്‍ന്നതാണ് നേതൃത്വം.വിമര്‍ശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് താന്‍ ഉയര്‍ന്നിട്ടുണ്ടാവില്ല. മാധ്യമങ്ങളാണ് ഓരോ വിവാദവും ഉണ്ടാക്കുന്നത്. സെമിനാറില്‍ താന്‍ പങ്കെടുക്കണമെന്ന് നേതൃത്വം നിശ്ചയിച്ചിരുന്നില്ല.
ഇടതു മുന്നണി ആവശ്യത്തിന് യോഗം ചേരുന്നുണ്ട്. 22 നും യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയില്‍ ആണ്. സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല. തിരുവനന്തപുരത്ത് പോകുമ്പോള്‍ എല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്. താന്‍ ഇപ്പോഴും സജീവമാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു