'സിപിഎം വിട്ട വാണം ചീറ്റിപ്പോയി; എടുത്തു ചാടി ഷൈന്‍ ചെയ്യാന്‍ നോക്കരുതെന്ന് ആദ്യമേ പറഞ്ഞതാണ്': പരിഹാസവുമായി കെ. മുരളീധരന്‍

 'സിപിഎം വിട്ട വാണം ചീറ്റിപ്പോയി; എടുത്തു ചാടി ഷൈന്‍ ചെയ്യാന്‍ നോക്കരുതെന്ന് ആദ്യമേ പറഞ്ഞതാണ്': പരിഹാസവുമായി കെ. മുരളീധരന്‍

കോഴിക്കോട്: ഏക സിവില്‍ കോഡിന് എതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ചീറ്റിപ്പോയ വാണം ആണെന്ന പരിഹാസവുമായി കെ. മുരളീധരന്‍ എംപി. എടുത്തു ചാടി ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചതിന് വിപരീത ഫലമുണ്ടായി. വിളിച്ച മത-സാമുദിയായിക നേതാക്കള്‍ക്ക് പകരം വന്നത് പ്രതിനിധികളാണ്.

ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തിന്റെ തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എടുത്ത് ചാടി ഷൈന്‍ ചെയ്യാന്‍ നോക്കണ്ടെന്ന് ഞങ്ങള്‍ ആദ്യം തന്നെ പറഞ്ഞതാണ്. ഇത് വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏര്‍പ്പാടാണന്നും മുരളീധരന്‍ പറഞ്ഞു.

ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ് സിപിഐയുടെ ദേശീയ കൗണ്‍സില്‍ യോഗം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് തന്നെയാണ് കോണ്‍ഗ്രസും പറഞ്ഞത്. നിയമത്തെ എതിര്‍ക്കാന്‍ മറ്റുള്ളവരുമായി സഹകരിച്ച് ഒദ്യോഗികമായി തീരുമാനം എടുക്കും.

അടുത്ത ദിവസം 24 കക്ഷികളുടെ യോഗം ബംഗളൂരുവില്‍ ചേരുന്നുണ്ട്. അതില്‍ അജണ്ടയില്‍ വെച്ച കാര്യമാണ് ഇപ്പോള്‍ എടുത്ത് ചാടി കണ്‍വെന്‍ഷന്‍ നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.